ഹെൽത്തി ചന വെജിറ്റബിൾ സാലഡ് തയ്യാറാക്കാം
ചേരുവകൾ:
വെള്ള കടല – ഒരു കപ്പ്
സവാള – മീഡിയം
കാരറ്റ് – 1
കാപ്‌സിക്കം – 1
തക്കാളി – 1
കുക്കുമ്പർ – 1
തയാറാക്കുന്ന വിധം:
ചന വെജിറ്റബിൾ സാലഡ് ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്തതിനു ശേഷം അതിലേക്ക് വേവിച്ചു വച്ച വെള്ള കടല, പിന്നെ ചെറുതാക്കി അരിഞ്ഞ ഒരു സവാള, ചെറുതാക്കി നുറുക്കിയ കാരറ്റ്, കാപ്‌സിക്കം, തക്കാളി, മീഡിയം അളവിൽ ഉള്ള ഒരു കുക്കുമ്പർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
അലങ്കരിക്കാൻ
വിനാഗിരി – 2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1/2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഒലിവ് ഓയിൽ – 2 ടേബിൾ സ്പൂൺ
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ചന വെജിറ്റബിൾ മിക്സിലേക്ക് ഒഴിച്ചു കൊടുത്ത് വീണ്ടും യോജിപ്പിക്കുക. ഹെൽത്തി സാലഡ് വിളമ്പാം.