ഏറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ കരിക്ക് കൊണ്ട് ഐസ്ക്രീം തയ്യാറാക്കിയാലോ

google news
FDH

ചേരുവകൾ 

വിപ്പിംഗ് ക്രീം – 2 കപ്പ്‌

പൊടിച്ച പഞ്ചസാര – 1 1/2 കപ്പ്‌

മിൽക്ക് മെയ്ഡ് അരക്കപ്പ്

തേങ്ങാപ്പാൽ ഒരു കപ്പ്

കരിക്ക് അരച്ചെടുത്തത്

കരിക്ക് ചെറുതായി മുറിച്ചത്

തയ്യാറാക്കുന്ന വിധം 

ആദ്യം വിപ്പിംഗ് ക്രീം ബീറ്റ് ചെയ്ത് എടുക്കണം അതിനായി ക്രീം ഒരു ബൗളിലേക്ക് ഒഴിച്ചതിനുശേഷം ബീറ്റർ ഉപയോഗിച്ച് നല്ല ക്രീമിയായി കിട്ടുന്നത് വരെ ബീറ്റ് ചെയ്യുക ശേഷം പൊടിച്ച പഞ്ചസാര ഇതിലേക്ക് ചേർക്കാം ഇത് രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തേങ്ങാപ്പാലും കരിക്ക് പേസ്റ്റും ചേർക്കാം, എല്ലാം യോജിച്ചു കഴിഞ്ഞാൽ പാത്രത്തിൽ ആക്കി നന്നായി മൂടിയതിനു ശേഷം എട്ടു മുതൽ 12 മണിക്കൂർ വരെ ഫ്രീസറിൽ സൂക്ഷിക്കുക, ശേഷം സെർവ് ചെയ്യാം

Tags