ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കും ഈ ഗുണങ്ങൾ ...

ShrimpPickle

ചെമ്മീൻ പലരുയേടും ഇഷ്ടവിഭവമായിരിക്കും. സാധാരണ മത്സ്യങ്ങളിൽ നിന്നും അൽപം വ്യത്യസ്തമാണ് ഇത് കാഴ്ചക്കെങ്കിലും മത്സ്യങ്ങൾ നൽകുന്ന എല്ലാ ഗുണങ്ങളും ഇതും നൽകുന്നുണ്ട്.ചെമ്മീന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്.

പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ചെമ്മീനിലെ ഘടകങ്ങൾ അസ്ഥികൾ ക്ഷയിക്കുന്നത് തടയും. ദഹനസാധ്യമായ പ്രോട്ടീനുകളുടെയും, വിറ്റാമിനുകളുടെയും കുറവ് അസ്ഥികളുടെ ബലത്തെയും, കരുത്തിനെയും ബാധിക്കും. ഇത് അസ്ഥിക്ഷതത്തിന് കാരണമാകും. ചെമ്മീൻ ആഹാരത്തിൽ ഉൾപ്പെടുത്തുക വഴി അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കാം.

പുളിപ്പിച്ച ചെമ്മീൻ പേസ്റ്റിലെ ഫൈബ്രിനോലിറ്റിക് എൻസൈം ധമനികളിലെ തടസം നീക്കുന്നതിനുള്ള ത്രോംബോളിറ്റിക് തെറാപ്പിയിൽ ഉപയോഗിക്കുന്നതാണ്. ഹൃദയസംബന്ധമായ തകരാറുകളിൽ മികച്ച ഫലം തരുന്ന ഒന്നാണ് ഈ പേസ്റ്റ്. ചെമ്മീനിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് രക്തത്തിലെ കൊളസ്ട്രോൾ നീക്കുകയും, അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

തലമുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് ചെമ്മീൻ. മുടികൊഴിച്ചിലിന് പിന്നിലെ ഒരു പ്രധാന കാരണമാണ് സിങ്കിൻറെ അളവ് കുറവ്. സിങ്കിൻറെ കുറവ് ചർമ്മത്തെയും, തലമുടിയെയും ഒരു പോലെ ബാധിക്കുന്നതാണ്. മുടികൊഴിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ അതിന് പ്രതിവിധിയായി ചെമ്മീൻ കഴിച്ച് തുടങ്ങുക.

ചെമ്മീനിലെ ഹെപാരിൻ പോലുള്ള സംയുക്തങ്ങൾ നിയോ വാസ്കുലർ എ.എം.ഡി പോലുള്ള പ്രശ്നങ്ങൾക്ക് ശമനം നല്കും. കണ്ണിൻറെ തളർച്ച, പ്രത്യേകിച്ച് കംപ്യൂട്ടർ അധികനേരം ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ ചെമ്മീനിലെ അസ്റ്റാക്സാന്തിൻ എന്ന ഘടകം സഹായിക്കും.

ചെമ്മീനിൽ ഉയർന്ന തോതിൽ അസ്റ്റാക്സാന്തിൻ എന്ന കരോട്ടിനോയ്ഡ് അടങ്ങിയിരിക്കുന്നു. യു.വി.എ രശ്മികളും, സൂര്യപ്രകാശവും മൂലമുള്ള ചർമ്മത്തിൻറെ പ്രായക്കൂടുതൽ തോന്നലിന് മാറ്റം വരുത്താൻ ഇതിന് സാധിക്കും. ചർമ്മത്തിലെ പാടുകളും, ചുളിവുകളും മാറ്റാൻ ആഴ്ചയിൽ ഏതാനും പ്രാവശ്യം ചെമ്മീൻ കോക്ടെയിൽ കഴിക്കുക. ഇതുവഴി ചർമ്മത്തിൻറെ ആരോഗ്യം വർദ്ധിപ്പിക്കാനാവും.

ചർമ്മത്തിന് പ്രായക്കൂടുതൽ തോന്നിക്കുന്നതിന് പിന്നിലെ പ്രധാന കാരണമാണ് സൂര്യപ്രകാശമേൽക്കുന്നത്. ഏതാനും മിനുട്ടുകൾ നേരിട്ട് സൂര്യപ്രകാശമേൽക്കാനിടയായാൽ അതിലെ യു.വി.എ രശ്മികൾ ചർമ്മത്തിന് തകരാറുണ്ടാക്കും. ചെമ്മീൻ ദിവസവുമോ, അതല്ലെങ്കിൽ ആഴ്ചയിലൊരിക്കലോ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ചർമ്മത്തിൻറെ ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാകും.

പ്രോട്ടീനുകളും, വിറ്റാമിൻ ഡിയും സമൃദ്ധമായി അടങ്ങിയതാണ് ചെമ്മീൻ. ചെമ്മീൻ കഴിക്കുന്നത് വഴി കാർബോഹൈഡ്രേറ്റ് ശരീരത്തിലെത്തില്ല എന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് യോജിച്ച കടൽ വിഭവമാണിത്.

Tags