മധുരംകിനിയും ഹല്‍വ ഞൊടിയിടയില്‍ തയ്യാറാക്കാം
Sep 15, 2024, 11:15 IST
ചേരുവകള്‍
അവല്‍ – 1 കപ്പ്
ശര്‍ക്കര – 300 ഗ്രാംസ്
തേങ്ങ – ഒന്ന്
തയാറാക്കുന്ന വിധം
അവല്‍ നന്നായി വറുത്തു പൊടിച്ചു വയ്ക്കുക.
ശര്‍ക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക.
ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക . എല്ലാം കൂടെ മൂന്നു കപ്പ് തേങ്ങാപാല്‍ വേണം.
തേങ്ങാപ്പാലില്‍ അവല്‍ പൊടിച്ചത് ഇട്ട് നന്നായി അരച്ചെടുക്കുക.