ദോശയാണോ..'പേരയ്ക്ക ചട്ണി' കൂട്ടി ഒരു പിടിപിടിച്ചാല്ലോ..!

google news
guava chutney

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമായ പേരയ്ക്ക മലബന്ധ പ്രശ്നം, രക്തസമ്മർദ്ധം തുടങ്ങിയ നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകുന്നു. ഇത്രയേറെ ഗുണങ്ങളുള്ള പേരയ്ക്ക കൊണ്ട് ഒരു അടിപൊളി ചട്ണി ഉണ്ടാക്കിയാലോ.. വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന ഈ വിഭവം ദോശയുടെയും ഇഡ്‌ഡലിയുടെയും കൂടെ കഴിക്കാൻ ‌പറ്റിയതാണ് . 

guava

ആവശ്യമായവ 

പഴുത്ത പേരയ്ക്ക / പച്ച പേരയ്ക്ക                   2  എണ്ണം
എണ്ണ                                                                          2 സ്പൂൺ
ഉഴുന്ന്                                                                      ഒരു സ്പൂൺ
ചുവന്ന മുളക്                                                         4 എണ്ണം
കറിവേപ്പില                                                           ഒരു തണ്ട്
ഉപ്പ്                                                                           ആവശ്യത്തിന്
ഇഞ്ചി                                                                       ഒരു കഷ്ണം
കടുക്                                                                      ഒരു സ്പൂൺ
മുളക്പൊടി                                                           അര സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പേരയ്ക്ക നന്നായി കഴുകി ചെറുതായി കട്ട് ചെയ്യുക. ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്കു എണ്ണ ഒഴിക്കുക. ശേഷം ഉഴുന്ന് , ചുവന്ന മുളക് ,കറിവേപ്പില , ഇഞ്ചി എന്നിവ ചേർക്കുക. വഴറ്റിയ ശേഷം അതിലേക്കു പേരയ്ക്ക അരിഞ്ഞത് ചേർക്കുക. നന്നായി വഴറ്റിയ ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് അൽപം ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക. മറ്റൊരു ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് , ചുവന്ന മുളക് , കറിവേപ്പില എന്നിവ ചേർക്കുക. പൊട്ടിയ ശേഷം അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഇടുക. ചെറുതായൊന്ന് ചൂടായ ശേഷം ഇറക്കുക.

Tags