ഗ്രീൻ ആപ്പിൾ ഉപ്പിലിട്ടത് തയ്യാറാക്കാം
Sep 30, 2024, 09:10 IST
ചേരുവകൾ
ഗ്രീൻ ആപ്പിൾ
ഉപ്പ്
വിനാഗിരി
പച്ചമുളക്
വെള്ളം
തയ്യാറാക്കുന്ന വിധം
ഗ്രീൻ ആപ്പിൾ നന്നായി കഴുകി വൃത്തിയാക്കി തൊലി കളയാതെ തന്നെ വട്ടത്തിൽ മുറിച്ചെടുക്കുക.
കഴുകി വൃത്തിയാക്കിയ ഒരു ഭരണിയിലേയ്ക്ക് ആൽപ്പം ഉപ്പും, പച്ചമുളക് അരിഞ്ഞതും ചേർക്കുക.
അധികം ഉപ്പ് താൽപ്പര്യമില്ലാത്തവരാണെങ്കിൽ കുറച്ചു വിനാഗിരി കൂടി ചേർത്ത്, ഒപ്പം കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുക്കാം.
ഇതിലേയ്ക്ക് ആപ്പിൾ കഷ്ണങ്ങളും അൽപ്പം പച്ചമുളക് അരിഞ്ഞതും ചേർത്ത് അടച്ച് ചെറുതായി ഇളക്കി മാറ്റി വെയ്ക്കുക. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴിച്ചു തുടങ്ങാം.