ഇത് വെള്ളയപ്പം അല്ല സ്പെഷ്യൽ വെള്ളയപ്പം
ചേരുവകൾ
ഗോതമ്പ് പൊടി – 2 കപ്പ്, പാൽ – 3 സ്പൂൺ, പഞ്ചസാര – 5 സ്പൂൺ, യീസ്റ്റ് – അര സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, തേങ്ങാപാൽ – ആവശ്യത്തിന്, ചൂടുവെള്ളം – ആവശ്യത്തിന്
ഗോതമ്പ് വെള്ളയപ്പം തയ്യാറാക്കുന്ന വിധം
ഇളം ചൂടുള്ള പാലിൽ യീസ്റ്റും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് കുറച്ച് സമയം വെക്കുക. ഗോതമ്പ് പൊടിയിലേയ്ക്ക് കലക്കി വെച്ചിരിക്കുന്ന യീസ്റ്റ് മിശ്രിതവും ഉപ്പും ബാക്കി പഞ്ചസാരയും ചേർക്കുക. ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് കട്ടയില്ലാതെ കുഴയ്ക്കുക. കുഴച്ചെടുത്ത മാവ് പുളിയ്ക്കാൻ വെക്കുക.
8 മണിക്കൂറിനു ശേഷം തേങ്ങാപാൽ ചേർത്ത് നല്ല അയവിൽ കലക്കുക. വീണ്ടും 1 മണിക്കൂർ മാറ്റി വെക്കുക. വെള്ളയപ്പച്ചട്ടിയിൽ ചുട്ടെടുക്കുക. ഗോതമ്പ് വെള്ളയപ്പം തയ്യാർ. എല്ലാവരും ചെയ്തു നോക്കുക ക്കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും ഏത് തരാം കറികളുടെ കൂടെയും ഇത് രുചികരമായി കഴിക്കാം