ഗോതമ്പ് നുറുക്ക് കഞ്ഞി തയ്യാറാക്കിയാലോ

karkkida kanji
karkkida kanji

ചേരുവകള്‍

നുറുക്ക് ഗോതമ്പ് (സൂചി ഗോതമ്പ്) – 1 കപ്പ്

വെള്ളം – 5 കപ്പ്

തേങ്ങാപ്പാൽ ( ഇടത്തരം ) – 1 കപ്പ്

ഉപ്പ് ( ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് നുറുക്ക് ഗോതമ്പ്  കഴുകി വൃത്തിയാക്കി പ്രഷർ കുക്കറിലേക്ക് മാറ്റി അഞ്ച് കപ്പ് വെള്ളം ഒഴിക്കുക.  ആവശ്യത്തിന് ഉപ്പ് ഇട്ട ശേഷം പ്രഷർ കുക്കർ അടച്ച് വച്ച് മീഡിയം തീയിൽ 20 മിനിറ്റ് നേരം വേവിച്ചെടുക്കുക.

വെന്ത ശേഷം തയാറായ കഞ്ഞിയിലേക്ക് അധികം കുറുകാത്ത തേങ്ങാപ്പാൽ ചേർത്ത് അഞ്ചു മിനിറ്റ് നേരം പ്രഷർ കുക്കർ തുറന്നു വച്ച് തിളപ്പിച്ചെടുക്കുക.

 

 

Tags