15 മിനിട്ട് കൊണ്ട് മലബാർ സ്പെഷ്യൽ ഉണ്ടാക്കാം

alsa
alsa

ചേരുവകള്‍:

കുത്തിയ ഗോതമ്പ്
തേങ്ങാപാല്‍
കോഴി
സവാള
കശുവണ്ടിപ്പരിപ്പ്, മുന്തിരി
നെയ്യ്
ഉപ്പ്
ഏലക്ക

പാകം ചെയ്യുന്ന രീതി

തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍ മാറ്റിവെക്കുക. ഗോതമ്പും ചെറുതായി മുറിച്ച കോഴിയും ഒരു സവാള മുറിച്ചതും ഇട്ട് രണ്ടാം പാല്‍ ഒഴിച്ച് നന്നായി വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ ഒന്നാം പാല്‍ ഒഴിക്കണം.

തുടര്‍ന്ന് ഏലക്ക ചതച്ചതും ഉപ്പും ഇട്ട് കുറുകുന്നതു വരെ തിളപ്പിക്കുക. പാകമായ ശേഷം കശുവണ്ടിയും മുന്തിരിയും ഒരു സവാളയും നെയ്യില്‍ വറുത്ത് കോരി അല്‍സയും മുകളില്‍ ഇട്ട് പഞ്ചസാര തൂകി എടുക്കാം. ഗോതമ്പ് അല്‍സ ചൂടോടെ കഴിച്ചാല്‍ സൂപ്പര്‍ ടേസ്റ്റാണ്.

Tags