ഗോളി ബജി എളുപ്പം തയ്യാറാക്കാം
Oct 15, 2024, 11:55 IST
ചേരുവകൾ
1 കപ്പ് മൈദാ..
2സ്പൂൺ അരിപ്പൊടി
തൈര്.. 1/2 cup
സോഡാ പൊടി. 1/2 tsp
ഇഞ്ചി, പച്ചമുളക്, ജീരകം, ഉപ്പ്, പഞ്ചസാര ആവശ്യത്തിന്.. വറുക്കാൻ എണ്ണ..
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയിൽ തൈര്, ഉപ്പ്, പഞ്ചസാര, പച്ചമുളക്, ഇഞ്ചി, സോഡാപ്പൊടി എന്നിവ ഒന്നടിച്ചു ബൗളിലേക്കു മാറ്റുക.. ഇതിൽ നുള്ള് ജീരകം, മൈദാ, അരിപ്പൊടി എന്നിവ ചേർത്തു നന്നായി mix ചെയ്തു ഇഡ്ഡലി മാവു പോലെ കട്ട തീരെയില്ലാതെ കലക്കുക.. ആവശ്യമുണ്ടെങ്കിൽ ഇത്തിരി വെള്ളം ചേർക്കാം.. ഇത് 15 മിനിറ്റ് അടച്ചു പൊങ്ങാൻ അനുവദിക്കുക.. എണ്ണ ചൂടാക്കി കൈക്കു വെള്ളമയം പൂശി ചെറിയ നെല്ലിക്കയോളം വലിപ്പത്തിൽ മാവു കോരി ഒഴിച്ച് കൊടുക്കുക.. പൊങ്ങി വരും.. ചെറിയതീയിൽ നല്ല ഗോൾഡൻ കളർ ആവുമ്പോൾ കോരിയെടുത്തു ചൂടോടെ ചമ്മന്തിയോടൊപ്പം കഴിച്ചാൽ അപാര രുചിയാണ്