'ആട്ടിൻ ചോര' വരട്ടിക്കഴിച്ചിട്ടുണ്ടോ?

goat blood fry
goat blood fry

ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് ആട്ടിൻ ചോര. പൊതുവെ നമ്മുടെ നാട്ടിൽ ഇത് പാചകത്തിന് ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെങ്കിലും തമിഴ് നാട് ഏരിയയിൽ ഇതുകൊണ്ടുള്ള വിഭവങ്ങൾ സുലഭമായി കിട്ടും. തമിഴ് സ്റ്റൈലിൽ ഇന്ന് 'ആട്ടിൻ ചോര' വരട്ടി എടുക്കാം..

ആവശ്യമായവ 

ആടിൻ്റെ രക്തം -  250 ഗ്രാം 
ഉള്ളി - 1 വലുത് (അല്ലെങ്കിൽ 2 ഇടത്തരം) 
മല്ലിയില 
പുതിനയില 
വെളുത്തുള്ളി - 5-10 അല്ലി (അല്ലെങ്കിൽ അതിലേറെയും) 
ഇഞ്ചി - 50 ഗ്രാം 
എണ്ണ 
തക്കാളി - 1 ഇടത്തരം 
പച്ചമുളക് - 2-3 
മുളകുപൊടി 
മല്ലിപ്പൊടി 
മഞ്ഞൾപ്പൊടി
ഗരം മസാല 
ഉപ്പ്

goat blood fry

തയ്യാറാക്കുന്ന വിധം 

രക്തം ഒരു ജെല്ലി പോലെയാണ് ഉണ്ടാവുക. അത് നന്നായി കഴുകുക. എന്നിട്ട് തിളച്ച വെള്ളത്തിൽ കുറച്ച് മിനിറ്റ് വേവിക്കുക. ലിവർ ഒക്കെ പോലെ നിറം മാറി ഉറച്ചു വരുമ്പോൾ എടുത്ത് തണുക്കാൻ വയ്ക്കുക.
ശേഷം ഇഷ്ടമുള്ളത് പോലെ ക്യൂബുകളായി മുറിക്കാം. 

ഇനി അടിയിൽ കട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. 
ഉള്ളി ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ഇനി മുളക്, തക്കാളി ചേർക്കുക. ഇതിലേക്ക് പുതിനയിലയും മല്ലിയിലയും ചേർക്കണം. 
ഇനി ഉപ്പ്, മഞ്ഞൾ, മുളകുപൊടി, ഗരം മസാല എന്നിവ ചേർക്കുക.  നന്നായി ഇളക്കുക. 

ശേഷം മുറിച്ചു വച്ച ആട്ടിൻ രക്തം ചേർക്കുക. ഇത് നന്നായി ഇളക്കുക, എന്നിട്ട്  5 മിനിറ്റ് മൂടിവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. ചാര് കൂടുതലാണെങ്കിൽ വറ്റിച്ചെടുക്കുക. സംഭവം റെഡി..ഇനി ചൂടോടെ വിളമ്പാം. 

Tags