ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു തയ്യാറാക്കി നോക്കിയാലോ

Goan style pork vinthalu

ചേരുവകൾ 

പോർക്ക് – 500 ഗ്രാം.
6 സ്പൂൺ വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ
രണ്ട് സവാള
രണ്ട് തണ്ട് മല്ലിയില
രണ്ടോ മൂന്നോ കപ്പ് വെള്ളം

മസാലയ്ക്കായി –

മൂന്ന് വലിയ സ്പൂൺ വെളുത്തുള്ളി
ഒരു വലിയ സ്പൂൺ ഇഞ്ചി
1 ടീസ്പൂൺ ഗ്രാമ്പൂ
1 ടീസ്പൂൺ കുരുമുളക്
2 വലിയ സ്പൂൺ ജീരകം
1 വലിയ സ്പൂൺ വിനാഗിരി
1 ടീസ്പൂൺ മഞ്ഞൾപ്പൊടി
4 കഷ്ണം കറുവാപ്പട്ട
40 ഗ്രാം പഞ്ചസാര
200 ഗ്രാം ഉണങ്ങിയ ചുവന്ന കാശ്മീരി മുളക്
2 ഇടത്തരം ഉള്ളി
300 ml. കള്ളിൽ നിന്നുമുള്ള വിനാഗിരി

തയ്യാറാക്കുന്ന വിധം 


ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു ഉണ്ടാക്കുന്നതിനുള്ള ആദ്യഘട്ടമായി മസാലയ്ക്കുള്ള ചേരുവകൾ കള്ള് വിനാഗിരിയിൽ രാത്രി മുഴുവൻ മുക്കിവെച്ച് നല്ല പേസ്റ്റാക്കി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ പോർക്കിൽ ഈ മസാല പേസ്റ്റ് നന്നായി തേച്ചുപിടിപ്പിച്ച് നാലോ അഞ്ചോ മണിക്കൂർ സമയം മാറ്റിവയ്ക്കണം. ഇറച്ചിയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ബാക്കി വരുന്ന പേസ്റ്റ് പിന്നീടുള്ള ആവശ്യത്തിനായി മാറ്റിവയ്ക്കാം.

ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടായശേഷം എണ്ണ ഒഴിച്ച് രണ്ട് സവാള ചെറുതായി അരിഞ്ഞത് നന്നായി വഴറ്റുക.
വഴന്നുവന്ന സവാളയിലേക്ക് മസാല തേച്ച് പിടിപ്പിച്ചു വച്ചിരിക്കുന്ന പോർക്ക് ചേർക്കുക. ബാക്കിവന്ന മസാല മാറ്റി വെച്ചതും ചേർത്ത് വഴറ്റിയ ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. പോർക്ക് പാകത്തിന് വെന്ത് വരുന്നതുവരെ ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുകയോ കുക്കറിൽ വേവിച്ചെടുക്കുകയോ ചെയ്യാം. വെള്ളം നന്നായി വറ്റി എണ്ണ നന്നായി തെളിഞ്ഞു വരുന്ന സമയത്ത് തീ ഓഫ് ചെയ്യാം. അല്പസമയം മൂടിവച്ചതിനുശേഷം കഴിക്കാവുന്നതാണ്. ചോറ്, അപ്പം, ചപ്പാത്തി, പൊറോട്ട എന്നിവക്കെല്ലാം മികച്ച ഒരു കോമ്പിനേഷൻ ആണ് ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു.

Tags