അത്ഭുത ഗുണങ്ങൾ ഉള്ള ഇഞ്ചി ജ്യൂസ് !

google news
ginger

ഇഞ്ചി നീരിന്റെ ഗുണങ്ങൾ പണ്ടുകാലം തൊട്ട് നമ്മൾ കേൾക്കാൻ തുടങ്ങിയതാണ്. പക്ഷേ, എരിവ് കാരണം ഇഞ്ചി നീര് കുടിക്കുന്നവർ കുറയും. എളുപ്പത്തിൽ അകത്താക്കാവുന്ന രീതിയിൽ തയാറാക്കിയാൽ ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ ഉപയോഗിക്കാം.

ആവശ്യമുള്ള സാധനങ്ങൾ

    ഇഞ്ചി – 200 ഗ്രാം
    പഞ്ചസാര – 150 ഗ്രാം
    ഏലക്കായ – 2 എണ്ണം
    പുതിന – 5 ഇല
    ചെറുനാരങ്ങ നീര് – 1 ടി സ്പൂൺ

ഇഞ്ചി, ചെറുനാരങ്ങ നീര്, പുതിന, ഏലക്കായ, എന്നിവ അല്പം വെള്ളം  മിക്സിയിൽ  ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നേർപ്പിക്കുക. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഉപയോഗിക്കാം.

Tags