ഒരു മാസം വരെയും കേടുകൂടാതെ ഇരിക്കും ; ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ ഉണ്ടാക്കിയാൽ

google news
ginger garlic paste

ചേരുവകള്‍

ഇഞ്ചി – 200 ഗ്രാം

വെളുത്തുള്ളി – 300 ഗ്രാം

സണ്‍ഫ്‌ലവര്‍ ഓയില്‍ / ഒലിവ് ഓയില്‍ – 1/2 കപ്പ്

തയ്യാറാക്കുന്ന രീതി

ഇഞ്ചിയും വെളുത്തുള്ളിയും തൊലി കളഞ്ഞ്, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

ആദ്യം മിക്‌സിയല്‍ ഇഞ്ചി ഇട്ടു ചതച്ചെടുക്കുക.

അതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് ഒന്നുടെ ചതച്ചെടുക്കാം.

ശേഷം ഓയില്‍ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

ഈ മിശ്രിതം സ്പൂണ്‍ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് എടുക്കാം.

ഐസ് ട്രേയില്‍ വച്ച് ഫ്രീസ് ചെയ്‌തോ അല്ലെങ്കില്‍ കണ്ടെയ്‌നറില്‍ നിറച്ച് ഫ്രിജില്‍ സൂക്ഷിക്കുകയും ചെയ്യാം.

ഫ്രീസ് ചെയ്തത് 6 മാസം മുതല്‍ ഒരു വര്‍ഷം വരെയും ഫ്രിജില്‍ വയ്ക്കുന്നത് 1 മാസം വരെയും കേടാകാതെ ഇരിക്കും.

Tags