കറികൾക്കാവശ്യമായ 'ഗരം മസാല' വീട്ടിലുണ്ടാക്കാം..
ആവശ്യമായവ
മല്ലി- നാല് ടേബിള്‍ സ്പൂണ്‍
ജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍
പെരുംജീരകം-1 ടേബിള്‍ സ്പൂണ്‍
കുരുമുളക്- 1 ടേബിള്‍സ്പൂണ്‍
ഗ്രാമ്പൂ 5-6 എണ്ണം
ഏലക്കായ- 2 എണ്ണം
കറുവപ്പട്ട - 2 എണ്ണം
ജാതിക്ക- 1
തക്കോലം- 2 എണ്ണം
കറുവപ്പട്ട ഇല- 3-4ഇലകള്‍
തയ്യാറാക്കുന്ന വിധം:
ഇടത്തരം തീയില്‍ ഒരു പാന്‍ വെച്ച് അതിലേക്ക്. മല്ലി, ജീരകം, പെരുംജീരകം, കുരുമുളക്, ഗ്രാമ്പൂ എന്നിവ ചേര്‍ക്കണം. ശേഷം ബാക്കിയുള്ള സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് അതിലേക്ക് ഏലക്ക, കറുവപ്പട്ട, ജാതിക്ക, തക്കോലം, കറുവപ്പട്ട ഇലകള്‍ എന്നിവയും ചേര്‍ക്കുക. ഒരു മിനിറ്റോളം ഇളക്കുക
ഇനി ഇത് നല്ലതുപോലെ തണുപ്പിക്കുക. വറുത്ത മസാലകള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റി പൂര്‍ണ്ണമായും തണുപ്പിക്കാന്‍ വെക്കണം. ശേഷം ഇവ മിക്‌സിയില്‍ പൊടിച്ചെടുക്കാം. പിന്നീട് ഇത് വായു കടക്കാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കാം.