എളുപ്പത്തിൽ തയ്യാറാക്കാം പഴം പാന്‍ കേക്ക്

cake

തയ്യാറാക്കുന്ന വിധം 

ആദ്യം അര കപ്പ് ഓട്‌സ് എടുക്കുക, ഇത് ചെറിയ തീയില്‍ വറുത്തെടുക്കണം. നല്ല പഴുത്ത പഴം ആറെണ്ണം എടുക്കാം. ഇത് അരിഞ്ഞ് മിക്‌സിയുടെ വലിയ ജാറിലായി എടുക്കുക അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം ഇവ അടിച്ചെടുക്കാം. ആദ്യം വറുത്തെടുത്ത ഓട്‌സ് അര ടീസ്പൂണ്‍ ഏലക്കാപ്പൊടിയും കറുവപ്പട്ടപ്പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും ഇതിലേക്ക് ചേര്‍ക്കാം.


ഇവ ഒന്നുകൂടി മിക്‌സിയില്‍ അടിച്ചെടുക്കാം. ശേഷം ദേശകല്ലില്‍ വെണ്ണ തേച്ച് ഈ മിസൃതം തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുത്ത് ചൂടോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാം.

Tags