മീൻ മുട്ടയല്ല, ഇതാണ് 'ഫ്രൂട്ട് കാവിയർ'..

fruit cavier

മത്സ്യമുട്ടകൊണ്ടുള്ള ഒരു വിശിഷ്ട ഭോജ്യമാണ് കവിയാർ. ഉപ്പിലിട്ടു പാകപ്പെടുത്തിയ മീൻ മുട്ടകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇവ നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ല. ഫ്രൂട്സ് വച്ച് നമുക്ക് ഇതൊന്നു തയ്യാറാക്കി നോക്കിയാലോ..

ആവശ്യമായവ 

ഓറഞ്ച് ജ്യൂസ് - 200 ml 
പഞ്ചസാര - 15 ഗ്രാം
നാരങ്ങാനീര് - 1 ടേബിൾസ്പൂൾ
അഗർ അഗർ - 15 ഗ്രാം   
ഓയിൽ - ആവശ്യത്തിന് 

തയ്യാറാക്കുന്നവിധം 

ഒരു പാനിൽ ഓറഞ്ച് ജ്യൂസ് എടുത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ ഇതിലേക്ക് പഞ്ചസാര ചേർത്തിളക്കി നന്നായി അലിയിച്ചെടുക്കുക. ശേഷം ഇതിലേക്ക് നാരങ്ങാ നീര് ചേർത്ത് കൊടുക്കുക. തിളച്ചു തുടങ്ങുമ്പോൾ അഗർ അഗർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ചെറിയ തുളയുള്ള ഒരു കുപ്പിയിലേക്ക് മാറ്റി തണുപ്പിച്ചു വച്ചിരിക്കുന്ന ഓയിലിലേക്ക് തുള്ളി തുള്ളിയായി ഉറ്റിച്ചു കൊടുക്കുക. ശേഷം അരിച്ചെടുക്കാം. 'ഫ്രൂട് കാവിയർ' റെഡി..  ഇഷ്ട്ടമുള്ള പഴത്തിന്റെ ജ്യൂസ് വച്ച് നമുക്ക് ഇത് എളുപ്പം തയ്യാറാക്കാം.


 

Tags