ഫ്രൈഡ് റെെസ് ഇങ്ങനെ തയ്യാറാക്കി നോക്കൂ...

google news
fried rice

വേണ്ട ചേരുവകൾ...

അരി                               1 1/2 കപ്പ് 
വെണ്ണ                             4 സ്പൂൺ 
ഇഞ്ചി                             3  സ്പൂൺ 
വെളുത്തുള്ളി              6- 3 സ്പൂൺ 
ചുവന്ന മുളക്              3 എണ്ണം 
ക്യാരറ്റ്                           1/2 കപ്പ് 
ക്യാപ്‌സിക്കം               1/2 കപ്പ് 
ബീൻസ്                          1/2 കപ്പ് 
ഉള്ളി തണ്ട്                    1/2 കപ്പ് 
ഉപ്പ്                                 ആവശ്യത്തിന് 
വെള്ളം                            5 ഗ്ലാസ്സ് 
കുരുമുളക്                     1 സ്പൂൺ 
മുളക് പൊടി                 1 സ്പൂൺ 
സോയാ സോസ്            1 സ്പൂൺ 
പഞ്ചസാര                       1 സ്പൂൺ 
റെഡ് ചില്ലി പേസ്റ്റ്         1 സ്പൂൺ 
ടൊമാറ്റോ കേച്ചപ്പ്        1 സ്പൂൺ 
വിനാഗിരി                       1/2 spoon
സവാള                              1 എണ്ണം 

തയ്യാറാക്കുന്ന വിധം...

 ആദ്യമായി തയ്യാറാക്കേണ്ട അരി കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം അരി വേകിക്കേണ്ട പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ച് അരിയുടെ ഇരട്ടി ആയിട്ട് വെള്ളം വച്ചതിനുശേഷം ഇത് നന്നായിട്ട് പകുതി മാത്രം വേവിച്ചെടുക്കുക. ഒരുപാട് വെന്തു പോകാൻ പാടില്ല. ഇത്രയും ആയി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ആ അരി ഒന്ന് വാർത്തു തണുക്കാനായിട്ട് മാറ്റിവയ്ക്കുക.

ഇനി അടുത്തതായിട്ട് ഒരു സോസ് തയ്യാറാക്കിയെടുക്കണം, അതിനായിട്ട് ഒരു ചൂടാകുമ്പോൾ എണ്ണയോ അല്ലെങ്കിൽ വെണ്ണയോ ചേർത്തു കൊടുത്ത് നല്ലപോലെ ചൂടായി കഴിയുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഇഞ്ചി ചെറുതായി അരിഞ്ഞത്, ചേർത്ത് കൊടുത്തു നല്ലപോലെ ഇളക്കി കൊടുക്കുക. അതിലേക്ക് നമുക്ക് കുതിർത്തു വച്ചിട്ടുള്ള ചുവന്ന മുളക് നന്നായി കുതിർത്തു  അരച്ചതും  ഇതിന്റെ ഒപ്പം തന്നെ ചേർത്തു കൊടുക്കേണ്ടത് ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലി പേസ്റ്റ് എന്നിവയാണ് ഇതിന്റെ ഒപ്പം കുറച്ചു കാശ്മീരി മുളകുപൊടിയും കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ചു ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് കുറച്ച് സവാള അരിഞ്ഞതും ചേർത്തുകൊടുത്തു  നല്ലപോലെ  യോജിപ്പിച്ച് അതിലേക്ക് ബീൻസും ക്യാരറ്റും ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ സ്പ്രിങ് ഒണിയനും ചേർത്തു കൊടുക്കാം.

എല്ലാം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് പെട്ടെന്ന് തന്നെ വേവിച്ചെടുക്കണം തീ കൂട്ടി വെച്ചിട്ട് വേണം ഇത് വേവിച്ചെടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് നമുക്ക് ചോറു കൂടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കാവുന്ന അവസാനമായിട്ട് സ്പ്രിങ് ഒണിയൻ കൊണ്ട് അലങ്കരിക്കാവുന്നതാണ് കുറച്ചു മല്ലിയിലയും ഇതിന്റെ മേലെ ഉപയോഗിക്കാവുന്നതാണ്.

Tags