ഫ്രൈഡ് ഐസ്ക്രീം ; റെസിപ്പി
Aug 16, 2024, 19:50 IST
ചേരുവകൾ :
1. ബ്രെഡ്
2. ഐസ്ക്രീം
3. ഓയിൽ - വറക്കാൻ ആവശ്യത്തിന്
തയ്യാറാകുന്ന വിധം :
1. ബ്രെഡിന്റെ ചുറ്റിലുമുള്ള ബ്രൗൺ കളർ ഭാഗം മുറിച്ചു മാറ്റുക.
2. ചപ്പാത്തി കോലു വച്ചു നന്നായി പരത്തുക.
3.അതിനു ശേഷം ബൗൾ ഒരു ഗ്ലാസ് കമഴ്ത്തി വച്ചിട്ട് വട്ടത്തിൽ കട്ട് ചെയ്തു മാറ്റുക..
4.വട്ടത്തിലുള്ള ബ്രെഡിന്റെ നടു ഭാഗത്തു 1ടീസ്പൂൺ ഐസ്ക്രീം വച്ചു കൊടുക്കുക. ബ്രെഡിന്റെ ചുറ്റിലും ഒരു വിരലിൽ വെള്ളം ആക്കി പ്രെസ്സ് ചെയ്യുക.
5. വേറെഒരു വട്ടത്തിലുള്ള ബ്രെഡ് മുകളിൽ വച്ചു ഒന്നു ഒട്ടിച്ചു കൊടുക്കുക.
6.മിനിമം 2മണിക്കൂർ ഫ്രീസറിൽ വക്കുക
7.ഓയിൽ നന്നായി ചൂടായ ശേഷം മാത്രം ഫ്രീസർ നിന്ന് ഓരോന്ന് എടുത്തു ഫ്രൈ ചെയുക.