അടിപൊളി സ്റ്റൈല്‍ ഫ്രഞ്ച് ടോസ്റ്റ്
Jan 5, 2025, 22:25 IST
ആവശ്യമായ ചേരുവകള്‍
1. ബ്രെഡ്- 20 സ്ലൈസ്
2. മുട്ട- രണ്ട്
3. പാല്‍- അര ലിറ്റര്‍
4. പഞ്ചസാര- മൂന്നു വലിയ സ്പൂണ്‍
കറുവപ്പട്ട പൊടിച്ചത്- അര സ്പൂണ്‍
5. വെണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട ഒരു പാത്രത്തിലാക്കി അതിലേക്ക് തിളച്ച പാല്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് പഞ്ചസാരയും കറുവപ്പട്ട പൊടിച്ചതും ചേര്‍ത്തടിക്കുക. ശേഷം, തവ ചൂടാക്കി വെണ്ണ പുരട്ടി വയ്ക്കുക. ബ്രെഡ് ഓരോ സ്ലൈസ് വീതം പാല്‍ മിശ്രിതത്തില്‍ മുക്കുക. ചൂടായ തവയില്‍ തിരിച്ചും മറിച്ചുമിട്ടു ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ബ്രെഡ് വാങ്ങിവെക്കാം. ഇഷ്ടമുള്ള ഫ്രൂട്സിനൊപ്പം ഈ വിഭവം വിളമ്പാം.