സിംപിളായി ഫ്രഞ്ച് ഫ്രൈസ് വീട്ടിലുണ്ടാക്കാം

french fries
french fries

ചേരുവകള്‍

വലിയ ഉരുളക്കിഴങ്ങ്

എണ്ണ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന്റെ ആകൃതിയില്‍ കനം കുറച്ച് മുറിക്കുക

ഒരു പാത്രത്തില്‍ വെളളമെടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇടുക. ഫ്രിഡ്ജില്‍ 2-3 മണിക്കൂര്‍ സൂക്ഷിക്കുക.

ഒരു പാനില്‍ കുറച്ച് വെളളം ചൂടാക്കുക. ഇതില്‍ കുറച്ച് ഉപ്പ് ചേര്‍ക്കുക

ഇതിലേക്ക് ഉരുളക്കിഴങ്ങ് ഇടുക. കൃത്യം 5 മിനിറ്റ് ആകുമ്പോള്‍ തീ അണയ്ക്കുക.


വെളളത്തില്‍നിന്നും ഉരുളക്കിഴങ്ങ് മാറ്റിയശേഷം തണുക്കാനായി മാറ്റിവയ്ക്കുക

ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ തണുത്തശേഷം അവ ഒരു സിപ്ലോക്ക് ബാഗിലേക്ക് മാറ്റുക. ഏകദേശം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ഫ്രീസറില്‍ സൂക്ഷിക്കുക

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക

ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇട്ട് വറുത്ത് കോരി മാറ്റുക

ഫ്രഞ്ച് ഫ്രൈ മസാലയ്ക്ക് വേണ്ട ചേരുവകള്‍

ഉപ്പ്- 1 ടേബിള്‍സ്പൂണ്‍

പുതിന പൊടി- 1 ടേബിള്‍സ്പൂണ്‍

മുളക് പൊടിച്ചത്- 1 ടേബിള്‍സ്പൂണ്‍

ചാട് മസാല- 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഇവയെല്ലാം ചേര്‍ത്ത് ഇളക്കുക

ഫ്രഞ്ച് ഫ്രൈസിനു മുകളിലേക്ക് കുറച്ച് ഈ മസാല വിതറി വിളമ്പാം

Tags