തക്കാളി സോസില്‍ വിഷം!! കഴിക്കുന്നതിനുമുന്‍പ് ഇതൊക്കെ അറിയൂ
tomato sos

 

ഫാസ്റ്റ്ഫുഡില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സോസുകള്‍. എന്നാല്‍, സോസുകള്‍ നിങ്ങളുടെ ആരോഗ്യത്തെ എത്രമാത്രം കേടുവരുത്തുമെന്ന് അറിയുമോ? തക്കാളി സോസിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. തക്കാളി സോസില്‍ എത്രമാത്രം വിഷം കലര്‍ന്നിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.
ഫാസ്റ്റ്ഫുഡ് നാവില്‍ വെയ്ക്കണമെങ്കില്‍ തക്കാളി സോസ് വേണം എന്ന അവസ്ഥയാണ് ചെറുപ്പക്കാര്‍ക്കുള്ളത്. തക്കാളി സോസ് പല വിധത്തില്‍ ഉണ്ടാക്കുന്നുണ്ട്. ചിലപ്പോള്‍ അതില്‍ തക്കാളി പോലും ചേര്‍ക്കാതെയാണ് ഉണ്ടാക്കുന്നത്.

1.പപ്പായയും തണ്ണിമത്തനും ചേര്‍ത്ത് കൃത്രിമം
വെള്ള തണ്ണിമത്തനും പപ്പായയും തക്കാളിയ്ക്ക് പകരം ഉപയോഗിച്ച് തക്കാളി സോസ് ഉണ്ടാക്കാറുണ്ട്. കടയില്‍നിന്നു വാങ്ങുന്ന പല കമ്പനികളുടെ തക്കാളി സോസുകളും ഇങ്ങനെയൊക്കെയാവാം. ഇത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് തിരിച്ചറിയുക.
2.കളര്‍ ചേര്‍ക്കുന്നു
തക്കാളി പോലെ ചുവപ്പ് തോന്നിക്കാന്‍ കളര്‍ ചേര്‍ത്തും ഇവ ഉണ്ടാക്കുന്നു. ക്യാന്‍സറും അലര്‍ജിയും ഇതുമൂലം ഉണ്ടാകാം.
3.ഫ്രക്ലോസ് അടങ്ങിയിരിക്കുന്നു
തക്കാളി സോസില്‍ മധുരത്തിനായി ചേര്‍ക്കുന്നതാണ് ഫ്രക്ടോസ്. ഇതില്‍ കലോറി കൂടുതലാണ്. അമിതവണ്ണം വയ്ക്കാന്‍ ഇതുകാരണമാകാം.

Share this story