നാടന്‍ കൂന്തല്‍ റോസ്റ്റ്

google news
fish

മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായ ചേരുവകള്‍:

ക്ലീന്‍ ചെയ്തു വെച്ച കൂന്തള്‍ – 1 കിലോഗ്രാം
മുളക് പൊടി 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍
ഉപ്പ്, കറിവേപ്പില ആവശ്യത്തിന്

ചില്ലിക്കാവശ്യമായ ചേരുകള്‍:

ഉള്ളി – 2 ചെറുതായി അരിഞ്ഞത്
കാപ്‌സിക്കം 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1/2 ടേബിള്‍സ്പൂണ്‍
പച്ചമുളക് 2 ചതച്ചത്
കുരുമുളകു പൊടി 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

ഒരു കടായി അടുപ്പില്‍ വച്ച് ചൂടായാല്‍ അതിലേക്ക് 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ച കൂന്തള്‍ ഇട്ട് വെള്ളമൊക്കെ വറ്റി എണ്ണ തെളിയുന്നത് വരെ വേവിക്കുക. വെന്തു കഴിയുമ്പോള്‍ മാറ്റി വയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടായാല്‍ അതിലേക്ക് 2 ടേബിള്‍സ്പൂണ്‍ ബട്ടര്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി ഇട്ട് ചുവന്ന കളറാകുന്നതു വരെ വഴറ്റി എടുക്കുക. ഇതിലേക്കു കാപ്‌സിക്കം പൊടിയായി അരിഞ്ഞതും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചതച്ചതും ചേര്‍ത്തു നന്നായി വഴറ്റുക. വേവിച്ചു വച്ച കൂന്തള്‍ ഇതിലേക്കു ചേര്‍ത്തു വെള്ളത്തിന്റെ അംശം ഇല്ലാതാകുന്നതു വരെ തീ കൂട്ടി വച്ച് ഫ്രൈ ചെയ്‌തെടുക്കുക. ഇതിലേക്കു കുരുമുളകു പൊടി ചേര്‍ത്ത് ഒന്നു കൂടി വഴറ്റി ചെറുചൂടോടെ വിളമ്പാം.

Tags