രുചിയൂറും ‘അവില്‍ മില്‍ക്ക്’ ഞൊടിയിടയിൽ ഉണ്ടാക്കാം
Sep 25, 2024, 15:45 IST
ആവശ്യമായ ചേരുവകള്‍
ഒരു ഗ്ലാസ് അവല്‍ മില്‍ക്ക് തയാറാക്കാന്‍
1. തണുത്ത പാല്‍ – 1 കപ്പ്
2. നന്നായി വറുത്ത അവല്‍ – ¼ കപ്പ്
3. ചെറുപഴം – 2-3 എണ്ണം
4. പഞ്ചസാര – 1 1/2 ടേബിള്‍ സ്പൂണ്‍
5. കപ്പലണ്ടി/ നിലക്കടല വറുത്തത് – 2 ടേബിള്‍ സ്പൂണ്‍
6. ബിസ്‌ക്കറ്റ് – 1-2 എണ്ണം (പൊടിച്ചത്)
7. കശുവണ്ടി, പിസ്ത, ബദാം – അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം
പാലിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
പഴം നന്നായി ഉടച്ച് ഒരു ഗ്ലാസ്സിലേക്ക് ഇടുക, അതിന് മുകളിലായി വറുത്ത അവല്‍, നിലക്കടല (കപ്പലണ്ടി), ബിസ്‌ക്കറ്റ് പൊടിച്ചതും ചേര്‍ത്ത് മുകളില്‍ പാല്‍ മെല്ലെ ഒഴിച്ചു കൊടുക്കുക. ഒരിക്കല്‍ കൂടി എല്ലാ ചേരുവകളും ആവര്‍ത്തിച്ച് ഗ്ലാസിലേക്ക് ഇടുക. ഒരു വലിയ സ്പൂണ്‍ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിച്ച് കഴിക്കാം.