മറ്റേത് റോസ്റ്റിനേയും വെല്ലുന്ന രുചി; പനീർ റോസ്റ്റ്
Sep 27, 2024, 15:30 IST
ചേരുവകൾ
എണ്ണ
കടുക്
സവാള
വറ്റൽമുളക്
ഇഞ്ചി
വെളുത്തുള്ളി
പനീർ
ഉപ്പ്
കുരുമുളക്
തേങ്ങാപ്പാൽ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കുക.
ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
സവാള ചെറുതായി അരിഞ്ഞത് കാൽ കപ്പ് ചേർത്ത് വഴറ്റുക.
അതിലേയ്ക്ക് വറ്റൽമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതു കൂടി ചേർത്ത് വേവിക്കുക.
കാൽ കപ്പ് പനീർ, ആവശ്യത്തിന് ഉപ്പും, അര ടേബിൾസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് രണ്ട് മിനിറ്റ് വേവിക്കുക.
ഇതിലേയ്ക്ക് കാൽ കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
ചൂടോടെ കഴിച്ചു നോക്കൂ.