എന്നും ഒരേ രീതിയിൽ മീൻ വെച്ച് മടുത്തുവോ? എങ്കിൽ വ്യത്യസ്തമായി ഒരു വിഭവം തയ്യാറാക്കിയാലോ

google news
FishMolly


ചേരുവകൾ

മീൻ - അര കിലോ
മഞ്ഞൾ പൊടി - ഒരു സ്പൂൺ
കുരുമുളക് പൊടി - അര സ്പൂൺ
നാരങ്ങാനീര് - ഒരു സ്പൂൺ
ഉപ്പു - പാകത്തിന്

മീനിൽ ഇവ പുരട്ടി അര മണിക്കൂർ വയ്ക്കുക .

സവാള :- രണ്ടു :- നീളത്തിൽ അരിഞ്ഞത്
ഇഞ്ചി :- അരിഞ്ഞത് :- മൂന്നു സ്പൂൺ
വെളുത്തുള്ളിയ രിഞ്ഞത് :- ഒരു തുടം
പച്ച മുളക് :- മൂന്നെണ്ണം :- നീളത്തിൽ അരിഞ്ഞത്
തക്കാളി :- ഒരു വലുത് :- നീളത്തിൽ അരിഞ്ഞത്
ഏലയ്ക്ക :- ഒന്നിന്റെ പകുതി
കറുവാപട്ട :- ഒരു ചെറിയ കഷ്ണം
തേങ്ങാപാൽ :- രണ്ടാംപാൽ :- ഒന്നര കപ്പ്‌
ഒന്നാം പാൽ : അരകപ്പ്‌
എണ്ണ :- ഒരു സ്പൂൺ
കറിവേപ്പില :- രണ്ടു തണ്ട്

ചേരുവകൾ

എണ്ണ ചൂടാക്കി കറിവേപ്പില ഒന്ന് വാട്ടുക.
ഇനി ഏലയ്ക്കായും കറുവാപട്ടയും മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. മീൻ ചെറുതായി ഒന്ന് വറുക്കുക. ഒരു രണ്ടു മിനുട്ട് മതി .
ഇനി ഇതിൽ പൊടികൾ ചേർത്ത് ഇളക്കിയ ശേഷം സവാള ചേർക്കുക.
നന്നായി ഒന്ന് ഇളക്കിയ ശേഷം രണ്ടാം പാൽ ഒഴിച്ചു മൂടി വച്ചു തിളപ്പിക്കുക.
വറ്റി വരുമ്പോൾ തക്കാളി ചേർത്തിളക്കി ഒന്നാം പാൽ ചേർക്കുക.
പാകത്തിന് ഉപ്പും ചേർത്ത് ചൂടാകുമ്പോൾ വാങ്ങുക.

Tags