അയല മീൻ കൊണ്ട് ഇങ്ങനെ ഒരു വെറൈറ്റി ഫ്രൈ തയ്യാറാക്കി നോക്കൂ

google news
dfxh

ചേരുവകൾ 

അയല -ഒരു കിലോ

കുരു മുളക് പൊടി -ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

ജീരകം -അര ടീസ്പൂൺ

ഇഞ്ചി- ചെറിയ കഷ്ണം

വെളുത്തുള്ളി -15

പച്ചമുളക്- 5

ചെറിയുള്ളി -12

കറിവേപ്പില

മല്ലിയില

പുതിനയില

നാരങ്ങ ജ്യൂസ്

വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

ഉപ്പ്

കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം 

മിക്സിയുടെ ചെറിയ ജാറിലേക്ക് കുരുമുളകുപൊടി മഞ്ഞൾപൊടി ഇഞ്ചി ജീരകം വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി കറിവേപ്പില മല്ലിയില പുതിനയില നാരങ്ങാനീര് ഉപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക ഇതിലേക്ക് കോൺഫ്ലോർ ഇട്ടുകൊടുത്ത് നന്നായി യോജിപ്പിക്കുക, ശേഷം ക്ലീൻ ചെയ്ത് വരഞ്ഞു വച്ചിരിക്കുന്ന മീനിലേക്ക് ഈ മസാല തേച്ചുപിടിപ്പിക്കുക, അരമണിക്കൂർ മാറ്റി വെച്ചതിനുശേഷം ഒരു തവയിൽ എണ്ണ ഒഴിച്ച് ചൂടാക്കി മീൻ ചേർത്ത് കൊടുത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക,

Tags