വീട്ടിൽ തയ്യാറാക്കാം മീനച്ചാർ

fish pickle

ചേരുവകള്‍

ദശകട്ടിയുള്ള മുള്ളില്ലാതെയെടുത്ത മീന്‍ കഷ്ണം  -  ½ കിലോ
വിനിഗര്‍  -  ¼ കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത്   -  ¼ കപ്പ്
വെളുത്തുള്ളി തൊലിച്ചെടുത്തത്  -   8 എണ്ണം
മുളക് പൊടി  - 4 ടീ സ്പൂണ്‍
കുരുമുളക് പൊടി  - 2 ടീ സ്പൂണ്‍
കായം - 1 ടീ സ്പൂണ്‍
പഞ്ചസാര  -  ½ ടീ സ്പൂണ്‍
നല്ലെണ്ണ - ½ കപ്പ്
വെളിച്ചെണ്ണ, ഉപ്പ്   -  ആവശ്യത്തിന്
കറിവേപ്പില  -  കുറച്ച്

തയ്യാറാക്കുന്ന വിധം

ഇടത്തരം കഷ്ണങ്ങളാക്കിയ മീന്‍ കഷ്ണങ്ങള്‍ ഉപ്പ്, കുരുമുളക് പൊടി, കുറച്ച് മുളകുപൊടി ഇവ ചേര്‍ത്ത് പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം എണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് കുറച്ചുകുറച്ചായി മീന്‍ കഷ്ണങ്ങള്‍ വറുത്തു കോരുക. വേറൊരു ചീനിച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റി വിനാഗിരിയില്‍ മുളക്പൊടി, കായം, കുറച്ച് ഉപ്പ് ഇവ ചേര്‍ത്ത് നല്ലതുപോലെ കലക്കി ഒഴിക്കുക. ഈ മിശ്രിതം തിളയ്ക്കുമ്പോള്‍ ഇതിലേക്ക് വറുത്തുവച്ചിട്ടുള്ള മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചാറ് ചെറുതായി കുറുകിവരുമ്പോള്‍ 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത്  വായു കടക്കാത്ത പാത്രത്തില്‍ അല്ലെങ്കില്‍ കുപ്പിയില്‍  സൂക്ഷിക്കുക.

Tags