ഫിഷ് നിർവാണ തയ്യാറാക്കാം...

fish nirvana

വേണ്ട ചേരുവകൾ...

2 എണ്ണം - പിലോപ്പി മീൻ
1 സ്പൂൺ- മഞ്ഞൾ പൊടി
2 സ്പൂൺ- മുളക് പൊടി- 2 സ്പൂൺ
ഉപ്പ് -1 സ്പൂൺ
1 സ്പൂൺ - നാരങ്ങാ നീര്
1/4 ലിറ്റർ- വെളിച്ചെണ്ണ
2 സ്പൂൺ- ഇഞ്ചി
4 എണ്ണം- പച്ചമുളക്
1 സ്പൂൺ- കുരുമുളക് പൊടി
3 തണ്ട്- കറി വേപ്പില
2 കപ്പ് -തേങ്ങാ പാൽ
മാങ്ങ - 1/4 കപ്പ് 

തയ്യാറാക്കുന്ന വിധം...

പിലോപ്പി മീൻ ആണ്‌ ഫിഷ് നിർവാണ തയ്യാറാക്കാനായി എടുക്കുന്നത്. ഇതിനായി ആദ്യം മീൻ ക്ലീൻ ആക്കി മുറിച്ചു എടുക്കുക. ശേഷം അതിലേയ്ക്ക് മസാല ചേർത്ത് വറുക്കുക. തുടര്‍ന്ന് മീനിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങ നീര് വെളിച്ചെണ്ണ എന്നിവ ചേർത്ത്  തേച്ചു പിടിപ്പിക്കുക. ശേഷം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് മീൻ വറുത്തു എടുക്കുക. ശേഷം ഒരു ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വാഴയില വച്ചു വറുത്ത മീനും മാങ്ങയും, ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് അതിലേക്ക് തേങ്ങ പാലും ഒഴിച്ച് നന്നായി തിളപ്പിച്ച്‌ കുറുക്കി എടുക്കുക. വളരെ രുചികരമായ ഈ വിഭവം ചോറിനൊപ്പം കഴിക്കാവുന്നതാണ്. 

Tags