ഉച്ചയൂണിന് മീൻ മസാല ആയാലോ

google news
masala

ആവശ്യമുള്ള സാധനങ്ങള്‍

    മീന്‍ -250 ഗ്രാം
    സവാള - രണ്ടെണ്ണം
    പച്ചമുളക് - രണ്ടെണ്ണം
    ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് - ഒരു ടീസ്പൂണ്‍
    മല്ലിപ്പൊടി - രണ്ട് ടേ.സ്പൂണ്‍
    മുളകുപൊടി -നാല് ടീസ്പൂണ്‍
    തക്കാളി -രണ്ടെണ്ണം
    മഞ്ഞള്‍പ്പൊടി - അര ടേ.സ്പൂണ്‍
    ഗരംമസാല പൗഡര്‍ -കാല്‍ ടേബിള്‍ സ്പൂണ്‍
    മല്ലിയില - അരക്കപ്പ്
    എണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകിയ മീനില്‍ ഒരു ടേബിള്‍സ്പൂണ്‍ മുളക് പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അധികം മൊരിയാതെ ഫ്രൈ ചെയ്യുക. മീന്‍ പൊരിച്ച ബാക്കി എണ്ണയില്‍ ഒരു സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്ത് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ഒന്നിച്ച് ചതച്ചെടുക്കുക. മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളകു പൊടി എന്നിവ കുറച്ച് വെളളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. 

എണ്ണ ചൂടാക്കി, സവാള വഴറ്റിയ ശേഷം ചേരുവകള്‍ ചേര്‍ക്കുക. ഇതിലേക്ക് തക്കാളിയും പൊടികള്‍ കൊണ്ടുണ്ടാക്കിയ പേസ്റ്റും ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക. കുറുകി തുടങ്ങുമ്പോള്‍ ബ്രൗണ്‍ നിറത്തിലായ ചതച്ച സവാളയും, ഫ്രൈഡ് ഫിഷും ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വേവിക്കുക. ഗരംമസാലയും മല്ലിയിലയും ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിച്ചോളൂ.

Tags