നല്ല പൊരിച്ച മീൻ കൂട്ടി ചോറ് കഴിച്ചാലോ ?
വേണ്ട ചേരുവകൾ
1. കഷ്ണം മീൻ - അര കിലോ
മസാലയ്ക്ക് വേണ്ടത്
2.കാശ്മീരി മുളക് പൊടി 2 ടീ സ്പൂൺ
3.ഉപ്പ് ആവശ്യത്തിന്
4.മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ
5.കുരുമുളക് പൊടി 1 ടീ സ്പൂൺ
6.ഒരു നാരങ്ങയുടെ നീര്
7.വെള്ളം മസാല കുഴക്കാൻ വേണ്ടത്
8.കൊച്ചുള്ളി 30 എണ്ണം
9.കറിവേപ്പില കുറച്ചു
10.ഉണക്ക മുളക് ആറണ്ണം
11.തേങ്ങ തിരുമിയത് 1 കപ്പ്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മീനിലേക്ക് 2 മുതൽ 7 വരെയുള്ള ചേരുവകൾ കുഴമ്പു രൂപത്തിലാക്കി തേച്ചു പിടിപ്പിച്ചു കുറച്ചു നേരം ഒന്നു മാറ്റി വെക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു മീൻ വറുത്തെടുക്കുക. അതെ എണ്ണയിലേക്ക് 8 തൊട്ടു 10വരെ ഉള്ള ചേരുവകൾ ചതച്ചതും ചേർത്തിള്ക്കുക, ചെറുതായി മൂത്തു വരുമ്പോൾ ഉപ്പു ആവശ്യമെങ്കിൽ കുറച്ചു ഇട്ടതിനു ശേഷം ഇതിലേക്ക് കുറച്ചു തേങ്ങ തിരുമിയത് കൂടെ ചേർത്തു ഇളക്കി ഒന്നു വാടി വരുമ്പോൾ നേരെത്തെ പൊരിച്ചു വെച്ച മീനും ഇതിലേക്ക് ഇട്ടു വെച്ച് നല്ല ചൂട് ചോറിന്റെ കൂടെ ഉപയോഗിക്കുക.