മീന്‍ പൊരിച്ചതിന്റെ രുചി ഇരട്ടിയാക്കാൻ ഇതാ ഒരു ടിപ്സ്

fish
fish

ചേരുവകള്‍

മീന്‍ – 1 കിലോഗ്രാം
മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
നാരങ്ങാ നീര് – 1 ടീസ്പൂണ്‍
ഒന്നാം പാല്‍ – 2 ടേബിള്‍സ്പൂണ്‍
മസാല തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍
കറിവേപ്പില അരിഞ്ഞത് – കുറച്ച്
വെളുത്തുള്ളി അരിഞ്ഞത് – 3 ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – 3 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് – 1 കപ്പ്
മുളകുപൊടി – 1 ടീസ്പൂണ്‍
കുരുമുളകു പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്കു 2 ടേബിള്‍സ്പൂണ്‍ മുളകുപൊടി, 1ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, 1 ടീസ്പൂണ്‍ കുരുമുളകു പൊടി, പാകത്തിന് ഉപ്പ് 1 ടീസ്പൂണ്‍ നാരങ്ങാ നീര് എന്നിവ ചേര്‍ത്തു 2 ടേബിള്‍ സ്പൂണ്‍ ഒന്നാം പാലില്‍ കുഴച്ചെടുക്കുക. ഇത് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കാം. മസാല തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ ഒരു പാത്രത്തിലേക്ക് ഇട്ടു കൈ വച്ച് നന്നായി ഞെരടി എടുക്കുക. ഇനി മീന്‍ വറുക്കാനുള്ള ചട്ടി വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിക്കാം. ഇത് ചൂടാകുമ്പോള്‍ രണ്ട് മീന്‍ കഷ്ണങ്ങള്‍ ഇടാം. ഒരു വശം മൊരിഞ്ഞു തുടങ്ങുമ്പോള്‍ മറിച്ചിട്ടു കൊടുത്തതിനു ശേഷം നേരത്തെ ഞെരടി വച്ച മസാലയില്‍ നിന്നും കുറച്ച് ഇടുക. എല്ലാം കൂടെ ചെറുതായി മൂപ്പിച്ചെടുത്തു വാഴയിലയില്‍ വിളമ്പാം.

Tags