മലബാർ സ്റ്റൈൽ സ്‌പെഷ്യൽ ഫിഷ് ബിരിയാണി
fish8

നെയ്മീന്‍, ചെമ്മീന്‍, കല്ലുമ്മക്കായ, കൂന്തല്‍ എന്നിവ ചേര്‍ത്ത് രുചികരമായ ഒരു മീൻ ബിരിയാണി തയ്യാറാക്കി നോക്കിയാല്ലോ. ആവശ്യമുള്ള സാധനങ്ങള്‍

    നെയ്മീന്‍, ചെമ്മീന്‍, കല്ലുമ്മക്കായ, കൂന്തല്‍ - അര കിലോ
    ബിരിയാണി അരി -രണ്ട് കപ്പ്
    സവാള നീളത്തിലരിഞ്ഞത് - നാലെണ്ണം
    ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്-ഒന്നര ടേ.സ്പൂണ്‍
    പച്ചമുളക് ചതച്ചത് - അഞ്ചെണ്ണം
    തക്കാളി - രണ്ടെണ്ണം
    ചെറുനാരങ്ങാ നീര് - ഒരു നാരങ്ങയുടേത്
    മല്ലിയില/പുതിനയില- ഒരു കപ്പ്
    ഗരംമസാല - ഒരു ടീസ്പൂണ്‍
    നെയ്യ്- മൂന്ന് ടേ.സ്പൂണ്‍
    മഞ്ഞള്‍പ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
    മുളകുപൊടി -മൂന്ന് ടീസ്പൂണ്‍
    വെളിച്ചെണ്ണ -അരക്കപ്പ്
    ഏലക്ക, ഗ്രാമ്പൂ ,കറുവാപ്പട്ട - രണ്ടെണ്ണം വീതം
    ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെയ്മീന്‍, കൂന്തല്‍, ചെമ്മീന്‍, കല്ലുമ്മക്കായ എന്നിവ കഴുകി വൃത്തിയാക്കി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റിവെക്കുക. മീന്‍ കഷണങ്ങള്‍ പൊരിക്കണം. അതേ എണ്ണയില്‍ മൂന്ന് സവാള ഇഞ്ചി, വെളുത്തുളളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളി മല്ലിയില പുതിനയില എന്നിവ പകുതി ചേര്‍ത്ത് ഇളക്കുക. പകുതി ചെറുനാരങ്ങാ നീര്, പകുതി ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയ ശേഷം പൊരിച്ചെടുത്ത മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി കുറച്ചു സമയം മൂടി വെക്കുക. 

കുക്കറില്‍ നെയ്യ് ചൂടാവുമ്പോള്‍ നീളത്തില്‍ മുറിച്ച സവാള ചേര്‍ത്ത് അരി, മൂന്ന് കപ്പ് വെളളം, ഉപ്പ്, ഏലക്ക, ഗ്രാമ്പൂ പട്ട എന്നിവ ചേര്‍ത്ത് ഇളക്കി അടച്ച് വെച്ച് ആവി വരുംവരെ വേവിക്കുക. മീന്‍ മസാലയുടെ മുകളിലായി ചോറ് നിരത്തി ഗരംമസാല, നെയ്യ്, ചെറുനാരങ്ങാനീര്, മല്ലിയില,പുതിനയില എന്നിവ വിതറി അടച്ച് ചെറിയ തീയില്‍ കുറച്ച് സമയം വെക്കുക.

Share this story