ഹോട്ടലില്‍ കിട്ടുന്ന അതേരുചിയില്‍ ഫില്‍റ്റര്‍ കോഫി തയ്യാറാക്കാം

filter coffee
filter coffee

ചേരുവകള്‍

ഫില്‍റ്റര്‍ കാപ്പിപൊടി – 4 ടേബിള്‍സ്പൂണ്‍

ചൂട് വെള്ളം – 1 കപ്പ്

ചൂട് പാല്‍ – 1 കപ്പ്

പഞ്ചസാര – 1 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ വെള്ളം തിളപ്പിക്കുക.

കോഫി ഫില്‍റ്ററിന്റെ അടപ്പും പ്രെസ്സ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിസ്‌ക്കും മാറ്റി വെച്ച് കാപ്പിപ്പൊടി ഇട്ടുകൊടുക്കുക.

ഇതിലോട്ട് പ്രെസ്സ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിസ്‌ക്ക് വെച്ച് കൊടുത്ത് തിളച്ച വെള്ളം ഒഴിക്കുക.

ഇത് പ്രെസ്സിങ് ഡിസ്‌ക്ക് കൊണ്ട് ചെറുതായി ഒന്ന് ഇളക്കി കൊടുത്ത് 30-40 മിനിറ്റ് വരെ അടച്ച് മാറ്റി വയ്ക്കുക.

30 മിനിറ്റിന് ശേഷം വെള്ളം മുഴുവന്‍ താഴത്തെ കണ്ടെയ്‌നറില്‍ കാണാവുന്നതാണ്.

മുകളിലുള്ള കാപ്പിപ്പൊടി എടുത്ത് കളയാവുന്നതാണ്.

പാലും പഞ്ചസാരയും കൂടി ഒരു പാനില്‍ തിളപ്പിക്കുക.

ഒരു കപ്പിലോട്ട് നിങ്ങളുടെ കടുപ്പം അനുസരിച്ച് തയാറാക്കിയ കാപ്പിയുടെ ഡികോക്ഷന്‍ ഒഴിച്ച് കൊടുക്കുക.

ഇതിലോട്ട് തിളച്ച പാല്‍ കൂടി ഒഴിച്ച് ചൂടോടെ കുടിക്കുക

Tags