ഇത് അടിപൊളിയാണ് !

google news
vegetable spring roll

വെ​ള്ള​ക്ക​ട​ല -6 ക​പ്പ് കു​തി​ർ​ത്ത​ത് (6 മ​ണി​ക്കൂ​ർ)

ഉ​ള്ളി - 1 വ​ലു​ത്

മ​ല്ലി​യി​ല - 1 പി​ടി

വെ​ളു​ത്തു​ള്ളി - 6 അ​ല്ലി

ജീ​ര​ക​പ്പൊ​ടി - 1 ടീ ​സ്പൂ​ൺ

മു​ള​ക്പൊ​ടി - 1 ടീ ​സ്പൂ​ൺ

കു​രു​മു​ള​ക് പൊ​ടി - 1 ടീ സ്പൂ​ൺ

ഉ​പ്പ് - 1 ടീ ​സ്പൂ​ൺ

ബേ​ക്കി​ങ് സോ​ഡ - 1/2 ടീ ​സ്പൂ​ൺ

bread crumbs - 2 ടേ​ബ്ൾ സ്പൂ​ൺ

സാ​ല​ഡി​ന്: ചെ​റു​താ​യി അ​രി​ഞ്ഞ ഒ​രു ക​പ്പ് കാ​ബേ​ജ്, ഒ​രു ഉ​ള്ളി, ഒ​രു കു​ക്കു​മ്പ​ർ, ഒ​രു കാ​ര​റ്റ്, മ​യോ​നൈ​സ്-4 ടേ​ബ്ൾ​സ്പൂ​ൺ, ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ആ​വ​ശ്യ​ത്തി​ന്. റോ​ൾ ചെ​യ്യാ​നാ​വ​ശ്യ​മാ​യ ബ്ര​ഡ്-​ച​പ്പാ​ത്തി​യോ പൊ​റോ​ട്ട​യോ, കു​ബ്ബൂ​സോ ഏ​തെ​ങ്കി​ലും

ഫ​ലാ​ഫ​ൽ റോ​ൾ ഉണ്ടാക്കാം

ആദ്യം മല്ലിയിലയും ഉള്ളിയും വെളുത്തുള്ളിയും മിക്സിയിൽനന്നായി അര​ച്ചെടുക്കുക. ഈ അരപ്പിലേക്ക് കുതിർത്ത കടല ഒട്ടും വെള്ളമില്ലാതെ ചേർക്കുക. ഒപ്പം ജീരകപ്പൊടി, ഉപ്പ്, മുളക്പൊടി, കുരുമുളക് പൊടി, ബേക്കിങ് സോഡ എന്നിവയും ചേർത്ത് അരക്കുക.

നന്നായി അരഞ്ഞ് പോവരുത്. ഇത് ഒരു പാത്രത്തിൽ മാറ്റി Bread crumbs ചേർത്ത് ഇളക്കി ഒരു മണിക്കൂർ ഫ്രിഡ്ജിൽ മൂടിവെക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ പൊരിച്ചെടുത്താൽ ഫലാഫിൽ റെഡിയായി.

ഇനി സാലഡിനായി ചെറുതായി അരിഞ്ഞുവെച്ച ഉള്ളിയും കാബേജും കുക്കുമ്പറും കാരറ്റും മയോണൈസും ചേർത്ത് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇനി ഏത് ബ്രഡ് ആണോ എടുക്കുന്നത് അതിൽ 2 സ്പൂൺ സാലഡ് ഇട്ടതിനുശേഷം മുകളിൽ 2 ഫലാഫിൽ ഉടച്ചിട്ട് സാൻഡ്‍വിച്ച് പേപ്പറിൽ റോൾ ചെയ്ത് കഴിക്കാം.

 

Tags