ബ്രേക്ക്ഫാസ്റ്റായോ നാലുമണി പലഹാരമായോ ഇത് കൊടുക്കാം

elanji

ചേരുവകള്‍

മൈദ - 1 കപ്പ്

വെള്ളം - 1 കപ്പ്

മുട്ട - 1

ഉപ്പ് - 1/4 ടീസ്പൂണ്

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂണ്

കശുവണ്ടി - 10

ഉണക്കമുന്തിരി - 1 ടീസ്പൂണ്

തേങ്ങ - 1 കപ്പ്

പഞ്ചസാര - 1/4 കപ്പ്

ഏലക്ക - 2 എണ്ണം

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി നെയ്യ് ചേർക്കുക. കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വഴറ്റുക. ഇതിലേക്ക് തേങ്ങ ചേർത്ത് ഇടത്തരം തീയിൽ 2 മുതൽ 4 മിനിറ്റ് വരെ വഴറ്റാം. ഏലയ്ക്കാപ്പൊടിയും പഞ്ചസാരയും ചേർക്കണം. പഞ്ചസാര ഉരുകുന്നതുവരെ വഴറ്റാം. തീ ഓഫ് ചെയ്ത് അടുപ്പിൽ നിന്ന് പാൻ മാറ്റാം. ഇപ്പോൾ ഫില്ലിങ് തയാറാണ്.

ഒരു മിക്സിയിൽ മൈദ, വെള്ളം, മുട്ട, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. കട്ടയില്ലാതേ  മിക്സിയിൽ അടിച്ചെടുക്കാം. പാൻ വച്ച് ചൂടാകുമ്പോള്‍ ചെറിയ തവി മാവ് ചേർത്ത് നല്ല നേർത്ത ദോശ പോലെ പരത്തുക. കുറഞ്ഞതും ഇടത്തരവുമായ തീയിൽ 30 സെക്കൻഡ് വേവിക്കുക. തിരിച്ചിട്ടു മറുവശവും വേവിക്കാം. ഒരു സ്പൂൺ നിറയെ തേങ്ങാ മിശ്രിതം ദോശയിൽ വയ്ക്കുക, ദോശ ചുരുട്ടി എടുക്കാം. രുചികരമായ ലൗലെറ്റർ അല്ലെങ്കിൽ ഏലാഞ്ചി തയാറാണ്.

Tags