വഴുതനങ്ങ മസാല ഫ്രൈ

Eggplant Masala Fry
Eggplant Masala Fry


ചേരുവകൾ 

    വയലറ്റ് കളർ ഉരുണ്ട വഴുതനങ്ങ -4
    ചെറിയുള്ളി -10-12
    ഇഞ്ചി -1 ചെറിയ കഷണം
    വെള്ളുതുള്ളി -5-6 അല്ലി
    മഞൾ പൊടി -1/2 റ്റീസ്പൂൺ
    മുളക് പൊടി -1.5 റ്റീസ്പൂൺ
    കുരുമുളക് പൊടി - 1/2 റ്റീസ്പൂൺ
    മല്ലി പൊടി -3/4 റ്റീസ്പൂൺ
    ഗരം മസാല -1/2 റ്റീസ്പൂൺ
    കായപൊടി -2 നുള്
    നാരങ്ങാനീരു -1/2 റ്റീസ്പൂൺ
    ഉപ്പ്, എണ്ണ -പാകത്തിനു
    കറിവേപ്പില -1 തണ്ട്.


തയ്യാറാക്കുന്ന വിധം 

വഴുതനങ്ങ കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് എടുക്കുക.


ചെറിയുള്ളി, ഇഞ്ചി,വെള്ളുതുള്ളി, പൊടികൾ എല്ലാം,നാരങ്ങാനീരു,പാകത്തിനു ഉപ്പ് ഇവ എല്ലാം കൂടി വളരെ കുറച്ച് വെള്ളവും ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കുക.


ഇനി ഈ പേസ്റ്റ് വഴുതനങ്ങ കഷണങ്ങളിൽ നന്നായി തേച്ച് പിടിപ്പിച്ച്, 30 മിനുറ്റ് മാറ്റി വക്കുക

പാനിൽ എണ്ണ ചൂടാക്കി കുറെശ്ശെ വഴുതനങ കഷണങ്ങൾ ഇട്ട് മൊരിച്ച് വറുത് കോരുക.കുറച്ച് കറിവേപ്പില കൂടി ഇട്ട് വറക്കാം.നല്ലൊരു മണവും, രുചിയും തരും അത്.സ്വാദിഷ്ടമായ വഴുതനങ്ങ മസാല ഫ്രൈ റെഡി. 

Tags