വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് കിടിലൻ രുചിയിൽ വഴുതനങ്ങ ഫ്രൈ

eggplant fries
eggplant fries

വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് കിടിലൻ രുചിയിൽ വഴുതനങ്ങ ഫ്രൈ.

ചേരുവകള്‍

വഴുതനങ്ങ – 100 ഗ്രാം
മഞ്ഞള്‍പ്പൊടി – 1 /4 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
റവ -1/2 കപ്പ്

തയ്യാറാക്കുന്ന വിധം

വഴുതനങ്ങ നീളത്തില്‍ കുറച്ചു കനത്തില്‍ മുറിച്ചെടുക്കുക. മസാല കൂട്ടുകള്‍ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു രൂപത്തിലാക്കി എടുക്കുക. മുറിച്ച വഴുതനങ്ങയിലേക്കു തേച്ചു പിടിപ്പിക്കുക. കുറച്ചു റവ എടുത്ത് അതില്‍ മസാല തേച്ച വഴുതനങ്ങ പുരട്ടി എടുത്ത് അര മണിക്കൂര്‍ വയ്ക്കുക. അര മണിക്കൂറിനു ശേഷം ഫ്രൈയിങ് പാനില്‍ കുറച്ച് എണ്ണയൊഴിച്ചു വറുത്തെടുത്തു ചോറിനൊപ്പം വിളമ്പാം.

Tags