കുട്ടികൾക്ക് ഇഷ്ടമാകും എഗ് മസാല സാന്‍ഡ് വിച്ച്
ആവശ്യമുള്ള സാധനങ്ങള്‍
പുഴുങ്ങിയെടുത്ത മുട്ട -5 എണ്ണം
സവാള (പൊടിയായി അരിഞ്ഞെടുത്തത്) -1
തക്കാളി(ചെറിയ കഷ്ണങ്ങളാക്കിയത്)-1
ജീരകം -ഒടു ടീസ്പൂണ്‍
പച്ചമുളക്(ചെറുതായി അരിഞ്ഞത്)-2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
എണ്ണ -ടേബിള്‍ സ്പൂണ്‍
വെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
മുളക് പൊടി -അര ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
ജീരകം പൊടിച്ചത് -1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
റെഡ് ചട്ണി -2 ടേബിള്‍ സ്പൂണ്‍
ഗ്രീന്‍ ചട്ണി -2 ടേബിള്‍ സ്പൂണ്‍
ബ്രെഡ് സ്ലൈസ് -8 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ അതിലേക്ക് ജീരകം, സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം. ഇതിലേക്ക് തക്കാളി അരിഞ്ഞത് കൂടി ചേര്‍ത്ത് നന്നായി വറുത്തെടുക്കണം. ശേഷം ഈ കൂട്ടിലേക്ക് പച്ചമുളക് അരിഞ്ഞത്, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.
പുഴുങ്ങിയെടുത്ത മുട്ട ചെറുതായി അരിഞ്ഞെടുത്ത് അതുകൂടി അടുപ്പത്തുള്ള കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യാം.
ബ്രെഡ് കഷ്ണങ്ങള്‍ ഓരോന്നായി എടുത്ത് ഇരുവശത്തും ബട്ടറും ഗ്രീന്‍ ചട്ണിയും പുരട്ടുക. ശേഷം ഇതിലേക്ക് റെഡ് ചട്ണികൂടി പുരട്ടുക. ബ്രെഡ് കഷ്ണങ്ങളുടെ മുകളില്‍ നേരത്തെ തയ്യാറാക്കി വെച്ച മുട്ടകൂട്ട് ഇട്ട് അതിന് മുകളില്‍ മറ്റൊര ബ്രെഡ് പീസ് ചേര്‍ത്ത് വയ്ക്കുക.
മറ്റൊരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ ഇതിലേക്ക് ബട്ടര്‍ ചേര്‍ത്ത് കൊടുക്കാം. ഇതിന് മുകളില്‍ ഓരോ സാന്‍വിച്ച് ഇട്ട് രണ്ട് വശവും പൊരിച്ചെടുക്കാം.