ഇഫ്‌താറിന് മുട്ട കൊണ്ട് ഒരു കബാബ് തയ്യാറാക്കിയാലോ..

google news
egg kabab

ആവശ്യമായവ 

മുട്ട ( പുഴുങ്ങിയത് ) - 6എണ്ണം  
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 3 അല്ലി
തേങ്ങ ( ചിരകിയത് ) - അരക്കപ്പ്
വാളൻപുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
ചുവന്നുള്ളി - 7 എണ്ണം 
പച്ചമുളക് - 2 എണ്ണം
മല്ലിയില -  ആവശ്യത്തിന്  
ഉപ്പ് - ആവശ്യത്തിന് 
ഓയിൽ - ആവശ്യത്തിന്
നാരങ്ങാനീര്  

തയ്യാറാക്കുന്നവിധം 

പുഴുങ്ങി മുട്ട നീളത്തിൽ രണ്ടായി മുറിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, തേങ്ങ , വാളൻപുളി, ചുവന്നുള്ളി, പച്ചമുളക്, മല്ലിയില എന്നിവ പാകത്തിനുപ്പും ചേർത്തരയ്ക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ നാരങ്ങാനീരും ചേർക്കണം. ഈ അരപ്പ് മുറിച്ചുവച്ചിരിക്കുന്ന മുട്ടക്കഷണങ്ങളിൽ ഓരോന്നിലും പൊതിയുക. പിന്നീട് ഒരു മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.
 

Tags