തേങ്ങാപ്പാൽ ചേർത്ത് നാടൻ മുട്ടക്കറി തയ്യാറാക്കിയാലോ ?

dsg
dsg


തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കിയ നാടൻ മുട്ടക്കറി.ആദ്യം ഒരു പാനിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചുകൊടുത്തു ചൂടാക്കുക, ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം, ഒന്ന് റോസ്റ്റ് ചെയ്തതിനുശേഷം ഇഞ്ചിയും, വെളുത്തുള്ളിയും അരിഞ്ഞത് കുറച്ച് ചേർക്കാം, ഇത് നല്ല ബ്രൗൺ നിറമാകുമ്പോൾ ,5 സവാള നീളത്തിൽ അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റാം, അല്പം കറിവേപ്പില ചേർക്കാം, സവാള നല്ല ബ്രൗൺ നിറമാകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, ആദ്യം മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റാം, 

ശേഷം ഒന്നര ടീസ്പൂൺ ഗരം മസാല, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക, ഇത് നന്നായി റോസ്റ്റ് ആവുമ്പോൾ ഒരു തക്കാളി അരിഞ്ഞതും രണ്ട് പച്ചമുളക് ചേർക്കാം കൂടെ തന്നെ ഒന്നര കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം, ഇത് നന്നായി തിളച്ച് വറ്റുന്നത് വരെ വേവിക്കണം ശേഷം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഒന്ന് ചൂടാക്കണം, കൂടെ തന്നെ മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് ചേർക്കാം, സ്റ്റോവ് ഓഫ് ചെയ്തതിനുശേഷം അല്പം ഗരം മസാലയും പച്ച വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്യുക.

Tags