കിടിലൻ താറാവു റോസ്റ്റ് തയ്യാറാക്കിയാലോ ?
Sep 24, 2024, 20:05 IST
വേണ്ട ചേരുവകൾ
.വൃത്തിയാക്കിയ താറാവ് മുഴുവനോടെ – ഒന്ന്
.വെളുത്തുള്ളി – ഒരു കുടം
പച്ചമുളക് – നാല്
കുരുമുളക് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര സ്പൂൺ
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ താറാവു വൃത്തിയാക്കി വയ്ക്കുക.രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു താറാവിന്റെ അകത്തും പുറത്തും പുരട്ടി നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.അൽപം വലുപ്പമുള്ള ചട്ടിയിൽ എണ്ണ ചൂടാക്കി താറാവ് ഇട്ട് തിരിച്ചും മറിച്ചും ഇട്ടു വറുക്കുക. പാകത്തിനു വെള്ളം ഒഴിച്ചു ചെറുതീയിൽ വച്ച് പാത്രം അടച്ചു വച്ചു വേവിച്ചു ചാറു വറ്റിച്ചെടുക്കണം.
താറാവ് കഷണങ്ങളാക്കി വിളമ്പാം.