ടേസ്‌റ്റി ഡ്രൈഫ്രൂട്സ് ലഡു

laddu

ഡ്രൈഫ്രൂട്സ് ലഡു
1.ബദാം – 10
2.കശുവണ്ടിപ്പരിപ്പ് – 10, പൊടിയായി അരിഞ്ഞത്
    പിസ്ത – 10, പൊടിയായി അരിഞ്ഞത്
3.ഈന്തപ്പഴം കുരുവില്ലാതെ – 10, പൊടിയായി അരിഞ്ഞത്
    ഉണക്കമുന്തിരി – 10, പൊടിയായി അരിഞ്ഞത്

പാകം െചയ്യുന്ന വിധം
∙    ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം തൊലി കളഞ്ഞു തുടച്ചുണക്കുക. പിന്നീട് ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കണം.
∙    ബദാമും കശുവണ്ടിപ്പരിപ്പും പിസ്തയും എണ്ണയില്ലാതെ വറുക്കുക.
∙    ചൂടാറിയ ശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കണം.

Tags