എളുപ്പം തയ്യാറാക്കാം വെറൈറ്റി പാനീയം

google news
juice

ചേരുവകൾ

പച്ചമാങ്ങ
 ​ഇഞ്ചി
 പച്ചമുളക്
 കറിവേപ്പില
നാരകത്തിന്റെ ഇല
പുതിനയില
 ഉപ്പ്
 പഞ്ചസാര
 ഐസ്  

തയ്യാറാക്കുന്ന വിധം

പച്ചമാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ശേഷം പച്ചമാങ്ങ, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പകുതി നാരങ്ങയുടെ ഇല എന്നിവ ചതച്ചെടുക്കാം. നല്ലതുപോലെ ചതയണം. ഇതെല്ലാം കൂടി ഒരു ജാറിലിട്ട് ഇതിലേയ്ക്ക് വെള്ളമൊഴിയ്ക്കുക.

അല്‍പം പുതിനയില കൂടി ഇതില്‍ ഇട്ടു വയ്ക്കാം. ഇത് അടച്ച് വച്ച് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് കുടിയ്ക്കാം. ഇതില്‍ രുചി കൂട്ടാനായി പാകത്തിന് ഉപ്പും ലേശം പഞ്ചസാരയും ചേര്‍ക്കാം.തണുപ്പിനായി ഐസും ചേർക്കാം .

Tags