ചൂടുകാലത്ത് നിര്‍ജ്ജലീകരണം തടയാൻ ഈ പാനീയങ്ങൾ കുടിക്കൂ

google news
juice

ചൂടുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാനും നിര്‍ജ്ജലീകരണം തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങള്‍ ഇതാ 

ചൂടുകാലത്ത് കുടിക്കാന്‍ ഉത്തമമായ ഒന്നാണ് ഓറഞ്ച് ജ്യൂസ് . വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.പൈനാപ്പിള്‍ ജ്യൂസിനും നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ ഇവയും രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉപകരിക്കും.


നാരങ്ങ വെള്ളം പതിവാക്കുന്നതും വളരെ നല്ലതാണ്. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്. തക്കാളി ജ്യൂസ് നമ്മള്‍ പതിവായി കുടിക്കുന്ന ഒന്നല്ല. എന്നാല്‍ ഇതില്‍ വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. 

വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്ക ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

Tags