മനസ്സ് കുളിർപ്പിക്കാൻ കുടിക്കാം ആപ്പിള്‍ ബനാന സ്മൂത്തി

google news
smoothy'

ചേരുവകള്‍
ആപ്പിള്‍-2
ചെറിയ നേന്ത്രപഴം-2
തണുപ്പിച്ച പാല്‍-2 കപ്പ്
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിനൊപ്പം തൊലി കളഞ്ഞ നേന്ത്രപഴവും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതോടെ ആപ്പിള്‍ ബനാന സ്മൂത്തി തയ്യാറായി.

ഇനിയിത് ഫ്രിഡ്ജില്‍ വച്ചു നന്നായി തണുപ്പിച്ച ശേഷം കുടിയ്ക്കാം. വേണമെങ്കില്‍ ഐസ് കഷ്ണങ്ങള്‍ ഇട്ടും ഉടനേ തന്നെ ഉപയോഗിക്കാം. പഴമോ ആപ്പിളോ മുറിച്ചു മുകളില്‍ നിരത്തി വെച്ച് അലങ്കരിക്കുകയും ചെയ്യാവുന്നതാണ്.

Tags