കുട്ടികൾക്കായി ഇത് തയ്യാറാക്കി നൽകൂ ..

donut

ആവശ്യമായ സാധനങ്ങൾ

   ഈസ്റ്റ് - 1 ടീസ്പൂൺ
   പഞ്ചസാര - 2 1/2 ടേബിൾസ്പൂൺ
   പാൽ - 1/2 കപ്പ് ( ഇളം ചൂടുള്ള കൈ മുക്കാൻ പാകത്തിനുള്ള)
   മുട്ട - 1 എണ്ണം
   വാനില എസ്സൻസ് - 1 ടീസ്പൂൺ
   ഉപ്പ് - ഒരു നുള്ള്
   മൈദ - 2 കപ്പ്
   ബട്ടർ - 2 1/2 ടേബിൾസ്പൂൺ
   എണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യമായത്

തയാറാക്കുന്ന വിധം:

ഡ്രൈ ആയിട്ടുള്ള ബൗളിലേക്ക് ഈസ്റ്റ്, 1 ടീസ്പൂൺ പഞ്ചസാര, പാൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റിവെക്കുക.10 മിനിറ്റിനു ശേഷം നന്നായി മിക്സ് ചെയ്ത് മുട്ട, വാനില എസൻസ്, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ശേഷം മൈദ, ബട്ടർ എന്നിവ ചേർത്ത് സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക. അതേ ബൗളിൽ തന്നെ കുറച്ചു ഓയിൽ തടവിക്കൊടുത്ത് മാവ് പൊങ്ങാനായി 1 മുതൽ 1.30 മണിക്കൂർ വരെ മാറ്റിവെക്കുക.

ശേഷം മാവ് നന്നായി കുഴച്ചെടുത്ത് ഒരുപോലെയുള്ള 6 ഭാഗങ്ങളായി മുറിച്ചെടുക്കുക. ഇതിൽ നിന്ന് ഓരോന്നും എടുത്ത് (പൊറോട്ടക്ക് വേണ്ടി ചെയ്യുന്ന പോലെ ഉള്ളിലേക്ക് മാവ് കുഴച്ച്) കയ്യിൽ വെച്ച് പരത്തി എടുക്കുക. മൈദ തൂവി കൊടുത്ത ഒരു പ്ലേറ്റിലേക്ക് ഓരോന്നും വെച്ചു കൊടുക്കുക. ഓരോന്നിന്‍റെയും നടുവിൽ ഒരു ചെറിയ അടപ്പ് കൊണ്ടോ നോസിൽ കൊണ്ടോ കട്ട് ചെയ്ത് എടുക്കുക. നടുവിൽ നിന്നും കട്ട് ചെയ്ത ഭാഗങ്ങൾ ഉപയോഗിച്ച് ഒരു ഡോണറ്റ് കൂടി ഉണ്ടാക്കിയെടുക്കാവുന്നതാണ്.

ശേഷം ഒരു തുണി ക്കൊണ്ട് മൂടി 30 മിനിറ്റ് മാറ്റിവെക്കുക. ഇനിയൊരു കടായിൽ എണ്ണ ഒഴിച്ച് മീഡിയം ചൂടായി കഴിഞ്ഞാൽ ചെറിയ തീയിൽ ഓരോന്നും തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കുക. ഗോൾഡൻ ബ്രൗൺ നിറം ആവുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കുക. പൊടിച്ച പഞ്ചസാര തൂവി കൊടുത്തോ ചോക്ലേറ്റ് കൊണ്ടോ ഡോണട്ട് ഡെക്കറേറ്റ് ചെയ്യാവുന്നതാണ്.

Tags