വായില്‍ വയ്ക്കുമ്പോള്‍ അലിഞ്ഞുപോകും ഈ വിഭവം
ആവശ്യമായ സാധനങ്ങള്‍
കാരറ്റ് – 3
മുട്ട – 5
ഉണക്ക മുന്തിരി – 1 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് – 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 5 ടേബിള്‍സ്പൂണ്‍
പാല്‍പ്പൊടി – 3 ടേബിള്‍സ്പൂണ്‍
ഏലക്ക – 4 ടേബിള്‍സ്പൂണ്‍
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ കാരറ്റ് കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മിക്‌സിയുടെ ജാറിലേക്കിട്ട് മുട്ട, പഞ്ചസാര ,പാല്‍പ്പൊടി, ഏലയ്ക്ക എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.ശേഷം ഒരു സോസ്പാനില്‍ നെയ്യ് ഒഴിച്ചു ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്ത് കോരി മാറ്റുക. ഇതേ നെയ്യിലേക്ക് അടിച്ചെടുത്ത കാരറ്റ് കൂടി ചേര്‍ത്തു കുറഞ്ഞ തീയില്‍ ഇരുപതു മിനിറ്റ് വേവിക്കുക. ഒന്നു ചെറുതായി വെന്തു വരുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ മുകളില്‍ വിതറി അടച്ചു വച്ചു വേവിക്കാം.