ഡിന്നർ സ്പെഷ്യൽ ആക്കാം ദം മട്ടൻ കറിക്കൊപ്പം

google news
dum mutton curry

ആവശ്യമുള്ളത്

1)മട്ടൻ
2)വറ്റൽ മുളക്
3)ഖുസ്ഖുസ്
4)മല്ലി
5)ബദാം
6)ഇഞ്ചി
7)വെളുത്തുള്ളി
8)തൈര്
9)മല്ലി ഇല
10)പുതിന
11)ഉപ്പ്
12)മഞ്ഞൾപൊടി
13)വറുത്ത ഉള്ളി
14)പട്ട,ഗ്രാമ്പു,ഏലക്ക
15)പച്ച മുളക്
16)നെയ്യ്

തയ്യാറാകുന്ന വിധം

ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് 8 വറ്റൽ മുളക് 3 സ്പൂൺ ഖുസ്ഖുസ് 1 സ്പൂൺ മല്ലി 5 ബദാം 1 കഷ്ണം ഇഞ്ചി 10 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ചൂടാക്കുക.എന്നിട്ട് അത് ചൂടാറിയതിനു ശേഷം അത് നന്നായി വെള്ളം ചേർത്ത് അരച്ചെടുക്കുക.

ഇനി 750 ഗ്രാം മട്ടണിലേക്ക് അരച്ചു വച്ച പേസ്റ്റ് ചേർക്കുക. ഇതിലേക്ക് 200 ഗ്രാം തൈരും കാൽ സ്പൂൺ മഞ്ഞൾ പൊടിയും ഒന്നര സ്പൂൺ ഉപ്പും കാൽക്കപ്പ് വറുത്ത ഉള്ളിയും ഒരു കപ്പ് മല്ലിയില അരിഞ്ഞതും അരക്കപ്പ് പുതിനയും ചേർത്ത് യോജിപ്പിച്ച് 2 മണിക്കൂർ അടച്ചുവെച്ചു മാറ്റി വെക്കുക.

ഇനിയൊരു കുക്കർ ചൂടാക്കി അതിലേക്ക് മൂന്ന് സ്പൂൺ നെയ്യ് ചേർക്കുക നെയ്യ് ചൂടായതിനു ശേഷം 3 കഷ്ണം പട്ട 5 ഏലക്ക 5 ഗ്രാമ്പൂ എന്നിവ ചേർത്ത് അല്പസമയം ഇളക്കിയതിനുശേഷം. അതിലേക്ക് നേരത്തെ മാറ്റിവെച്ച് മട്ടൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഒരു നാലു മിനിറ്റ് അത് ചെറു തീയിൽ അടച്ചു വെക്കുക. നാല് മിനിറ്റിനു ശേഷം അതിലേക്ക് 200ml വെള്ളവും ചേർത്ത് 4 പച്ചമുളക് നടുകീറിയത് കുടിച്ചേർത്ത് 5 വിസിൽ വരുന്നത് വരെ അടച്ചു വെക്കുക.

5 വിസിലിനു ശേഷം അല്പം മല്ലി ഇല കൂടി ചേർത്ത് ഇളക്കിയാൽ നമ്മുടെ സ്വാദിഷ്ടമായ ദം മട്ടൻ കറി തയ്യാർ.

Tags