വ്യത്യസ്തമായ ഒരു പായസം തയ്യാറാക്കാം

google news
vazhappindi payasam

ചേരുവകൾ
വാഴപ്പിണ്ടി – 2 കപ്പ്
കൊഴുപ്പുള്ള തേങ്ങാപ്പാൽ – 2 കപ്പ്
കൊഴുപ്പ് കുറഞ്ഞ തേങ്ങാപ്പാൽ – 4 കപ്പ്
ശർക്കര – 1/2 കിലോഗ്രാം
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
ഉണക്കിയ ഇഞ്ചിപ്പൊടി – 1/4 ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്


തയാറാക്കുന്ന വിധം
വാഴപ്പിണ്ടി വട്ടത്തിന് അരിഞ്ഞെടുക്കുക. ശേഷം ചെറിയ ചെറിയ കഷണങ്ങളാക്കുക. കുക്കറിലേയ്ക്ക് അരിഞ്ഞുവെച്ച വാഴപ്പിണ്ടി ചേർക്കുക. വളരെ കുറച്ചുവെള്ളം ചേർക്കുക. കാൽ ഗ്ലാസോളം മതിയാവും. മീഡിയം ഫ്ലെയ്മിൽ വച്ചശേഷം ആദ്യ വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. പായസത്തിന്റെ പാകത്തിന് വെന്തുവന്ന വാഴപ്പിണ്ടി മാറ്റിവയ്ക്കുക. ശേഷം ഒരു പാനിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാവുമ്പോൾ അതിലേയ്ക്ക് വേവിച്ച വാഴപ്പിണ്ടി ചേർത്ത്‌ നന്നായി ഇളക്കുക. മീഡിയം ഫ്ലാമിൽ 2 മിനിറ്റ് ഇളക്കുക.

ഇതിലേക്ക് ഉരുക്കിയ ശർക്കര ഒഴിക്കുക. കുറുകി വരുന്നത് വരെ ഇളക്കുക. ഇതിലേയ്ക്ക് രണ്ടാം പാൽ ഒഴിക്കുക. കുറുകുമ്പോൾ ഏലയ്ക്കപ്പൊടിയും ചുക്കുപൊടിയും ചേർത്തിളക്കിയ ഒന്നാം പാൽ ഒഴിക്കുക. ഇത് കുറുകുമ്പോൾ വീണ്ടും ഒന്നാം പാൽ ഒഴിക്കുക. കുറച്ചൊന്ന് ചൂടാവുമ്പോൾ ഏലയ്ക്ക പൊടിയും ചുക്ക് പൊടിയുംചേർത്ത പൽ ഒഴിക്കുക. തീ ഓഫ് ആക്കാം. ഇനി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത്‌ പായസത്തിലേയ്ക്ക് ചേർക്കുക.

Tags